Wednesday, March 18, 2026 Last Updated 7 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 08.59 AM

കേരളത്തില്‍ തിരുവനന്തപുരത്ത് തുടക്കമിട്ടു ; രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നു

uploads/news/2026/02/824638/amithshah.gif

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം ഇന്ത്യയില്‍ അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. തിരുവനന്തപുരത്തെ ജനങ്ങള്‍ കമ്മ്യൂണിസത്തെ തുടച്ചുനീക്കാന്‍ തുടക്കം ഇട്ടു. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു. കേരളത്തിലും ജനങ്ങള്‍ അത് നടപ്പിലാക്കുമെന്നും പറഞ്ഞു.

ഛത്തീസ്ഗഡ് ജനത തങ്ങള്‍ക്കും തങ്ങളുടെ ആശയത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കി. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയില്‍ നിന്ന് മുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു. മാര്‍ച്ച് 31 ഓടെ രാജ്യം നക്‌സല്‍ മുക്തമാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.

ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകന യോഗം ചേര്‍ന്നു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, മാവോയിസ്റ്റ് സാമ്പത്തിക ശൃംഖല ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ച ആയി.

Ads by Google
Monday 09 Feb 2026 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google