Wednesday, March 18, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 08.14 AM

തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍ ; സഹപ്രവര്‍ത്തകയ്ക്ക് എതിരേയും കേസ്

uploads/news/2026/02/824635/subin.gif

കൊച്ചി: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. നിരണം സ്വദേശി വരുണ്‍ ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കേസില്‍ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.

മൂന്ന് പ്രതികള്‍ കൂടിയാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചേക്കും. കേസില്‍ അന്വേഷണം അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും നീളുകയാണ്. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവര്‍ത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മര്‍ദിക്കുമ്പോഴും സഹപ്രവര്‍ത്തക ഇടപെട്ടില്ലെന്നും അവര്‍ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവര്‍ത്തകയുടെ ഒരു ആണ്‍സുഹൃത്ത് ഉണ്ടെന്നും ഇയാള്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നല്‍കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നുപറയുകയും പരാതി നല്‍കുകയും ആയിരുന്നു. ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായില്‍ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. കാപ്പ കേസ് പ്രതി സുബിന്‍ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

Ads by Google
Monday 09 Feb 2026 08.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google