Wednesday, March 18, 2026 Last Updated 4 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 04.12 PM

ബംഗ്ലാദേശിലെ അതിക്രമങ്ങളിൽ1.25 കോടി ഹിന്ദുക്കൾ സംഘടിച്ചാൽ; ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിൻ്റെ കടുത്ത മുന്നറിയിപ്പ്

രാജ്യത്തെ 1.25 കോടി വരുന്ന ഹിന്ദുക്കൾ ഒന്നിച്ച് നിന്ന് പൊരുതിയാൽ ലോകമാകെയുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്ക് കിട്ടുമെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി.
mojhjan bhagavath

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി ഉണ്ടാകുന്ന അതിക്രമങ്ങളെ അതിരൂക്ഷമായി വിമർശിച്ച് മോഹൻ ഭഗവത്. രാജ്യത്തെ 1.25 കോടി വരുന്ന ഹിന്ദുക്കൾ ഒന്നിച്ച് നിന്ന് പൊരുതിയാൽ ലോകമാകെയുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്ക് കിട്ടുമെന്ന് മോഹൻ ഭഗവത് വ്യക്തമാക്കി.

'ബംഗ്ലാദേശിൽ 1.25 കോടി ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. അവർ അവിടെ തന്നെ താമസിക്കാനും പൊരുതാനും തീരുമാനിച്ചാൽ ലോകമാകെയുള്ള ഹിന്ദുക്കൾ അവരെ സഹായിക്കും,' അദ്ദേഹം പറഞ്ഞു. മുംബൈയിൽ ആർഎസ്എസിൻ്റെ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വോർലിയിലെ നെഹ്റു സെൻ്ററിൽ ആർഎസ്എസിൻ്റെ ശതാബ്‌ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഈ പരിപാടി.

രാജ്യത്തെ ജനസംഖ്യാ വ്യതിയാനങ്ങളിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മുൻപ് ഇന്ത്യ ഭരിച്ചവരൊന്നും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ads by Google
Sunday 08 Feb 2026 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google