Wednesday, March 18, 2026 Last Updated 4 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 03.17 PM

പത്തനംതിട്ടയിൽ പശുവിനെ തീറ്റാൻപോയ ഭിന്നശേഷിക്കാരിയായ 17 കാരി വയലിൽ മരിച്ചനിലയിൽ

FOUND

കോന്നി: പശുവിനെ തീറ്റാൻ പോയ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റെയും ഷീനയുടെയും മകൾ അജ്മിന (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ പൂവൻപാറ പള്ളിക്ക് സമീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

കോന്നി എലിയിറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അജ്മിന. ശനിയാഴ്ച രാവിലെയാണ് പെൺകുട്ടി പശുവിനെ തീറ്റാനായി വീട്ടിൽനിന്നും ഇറങ്ങിയത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് അജ്മിന താമസിച്ചിരുന്നത്. ഇവർ രാവിലെ ആശുപത്രിയിൽ പോയ സമയത്താണ് കുട്ടി വയലിലേക്ക് പോയത്.
ഉച്ചയ്ക്ക് മുത്തശ്ശനും മുത്തശ്ശിയും തിരികെ വന്നപ്പോൾ അജ്മിനയെ വീട്ടിൽ കണ്ടില്ല. തുടർന്ന് നാട്ടുകാരെയും വാർഡ് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊടുവിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Ads by Google
Sunday 08 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google