Wednesday, March 18, 2026 Last Updated 5 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.56 AM

രാജസ്ഥാനില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു: രണ്ട് മരണം, നിരവധിപേര്‍ക്ക് ഗുരുതരപരിക്ക്

three, storey, building, collapse, rajasthan

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ധാരാളം പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. ഒമ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. കോട്ടയിലെ തല്‍വണ്ടിയിലാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ ഒരാള്‍ ബംഗാള്‍ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതര്‍ പറഞ്ഞു. ഇയാളുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം സ്‌ഫോടന ശബ്ദത്തോടെയാണ് കെട്ടിടം തകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലായി ഒരു റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്നു. അപകട സമയത്ത് പത്തോളം പേര്‍ ഇവിടെയുണ്ടായിരുന്നതായാണ് വിവരം. മുകള്‍ നിലകളിലെ ചില മുറികളില്‍ വാടകയ്ക്കും ആളുകള്‍ താമസിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

Ads by Google
Sunday 08 Feb 2026 10.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google