Wednesday, March 18, 2026 Last Updated 6 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 08.00 PM

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്

bus

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്.

ബസ് ബൈക്കിലിടിച്ച ശേഷം സമീപത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയ്ക്കുള്ളിലുള്ളവര്‍ പിറകുവശത്തൂടെ ഓടി രക്ഷപ്പെട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും സമീപത്തെ വാഹനങ്ങളെയടക്കം ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് കയറിയതെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം ആരോപണം ബസ് ജീവനക്കാര്‍ തള്ളി. ബൈക്ക് യാത്രക്കാരന്‍ റോഡിലൂടെ കയറി വന്നപ്പോള്‍ ബസ് വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. ബസ്സിന് തകരാറില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കി.

Ads by Google
Saturday 07 Feb 2026 08.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google