Wednesday, March 18, 2026 Last Updated 7 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 07.44 PM

'പുതുയുഗ' യാത്രയില്‍ പങ്കെടുക്കാഞ്ഞത് ഫുഡ്‌പോയ്‌സനെ തുടര്‍ന്ന്, നേതൃത്വത്തെ അറിയിച്ചിരുന്നു; അലോഷ്യസ് സേവ്യര്‍

uploads/news/2026/02/824395/8.gif
photo - facebook

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ നിന്നും ഒരു വിഭാഗം കെഎസ്‌യു പ്രവര്‍ത്തകര്‍ മാറി നിന്നുവെന്ന റിപ്പോര്‍ട്ടുകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

ഫുഡ്‌പോയ്‌സന്‍ ആയതിനാല്‍ കാസര്‍കോട് വെച്ചുനടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന വിവരം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഇത്തരം വാര്‍ത്തകളെ തള്ളികളയുന്നുവെന്നും അലോഷ്യസ് അറിയിച്ചു. വരും ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വാര്‍ത്തകളെ തള്ളികളയുന്നുവെന്നാണ് അലോഷ്യസ് വ്യക്തമാക്കിയത്.

Ads by Google
Saturday 07 Feb 2026 07.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google