Wednesday, March 18, 2026 Last Updated 5 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 07.05 PM

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും ഉൾപ്പെടെ വിൽക്കാൻ ശ്രമം; ഏഴംഗ സംഘം പിടിയിൽ

ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
kannur, kathiroor, arrest

കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും, പല്ലുകളും വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയിൽ. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്ന പരിശോധനയിലാണ് എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവര്‍ പിടിയിലായത്. ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി.കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി .

Ads by Google
Saturday 07 Feb 2026 07.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google