Wednesday, March 18, 2026 Last Updated 15 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 05.10 PM

സിജെ റോയിയുടെ മരണം; ആദായനികുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ - ജി പരമേശ്വര

മരണകാരണത്തെക്കുറിച്ച് അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അന്തിമ നിഗമനത്തിൽ എത്തുന്നത് അകാലത്തിലുള്ള നടപടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
c j roy,

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. മരണകാരണത്തെക്കുറിച്ച് അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അന്തിമ നിഗമനത്തിൽ എത്തുന്നത് അകാലത്തിലുള്ള നടപടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടപടികൾ തുടങ്ങിക്കഴിഞ്ഞു. സിജെ റോയിയുടെ കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും മൊഴികൾ ഉടൻ രേഖപ്പെടുത്തും. ഇതിനായി കുടുംബാംഗങ്ങൾക്കും അടുത്ത അനുയായികൾക്കും സമ്മൻസ് അയച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് തങ്ങൾ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും റോയിയെ നേരിട്ട് ചോദ്യം ചെയ്തിട്ടില്ലെന്നും ഐടി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.

Ads by Google
Wednesday 04 Feb 2026 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google