തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ ഷാജി (52) യുടെ മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. കുടുംബവുമായി വേർപിരിഞ്ഞ് താമസിച്ചു വരികയായിരുന്നു ഷാജി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട്. മരണകാരണം വ്യക്തമല്ല. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.