Wednesday, March 18, 2026 Last Updated 16 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.18 PM

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപാളി കേസിൽ വാദം പൂർത്തിയായി

കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. വിധി നാളെ പറയും.
sabarimala, gold

ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്. രണ്ടാം കേസിലും കുറ്റപത്രം നൽകാൻ വൈകിയതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. വിധി നാളെ പറയും.

ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതോടെ മുാരിബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെയാണ് പോറ്റിയും പുറത്തേക്ക് വരുന്നത്. തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷമുയര്‍ത്തുന്ന വിമർശനം.

ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കുറ്റപത്രം തയ്യാറാകാത്ത സാഹചര്യത്തിൽ ഉടൻ ജാമ്യം കിട്ടും. ഇതോടെ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് പിന്നാലെ പോറ്റിയും പുറത്തേേക്ക് വരികയാണ്.

Ads by Google
Wednesday 04 Feb 2026 04.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google