Thursday, March 19, 2026 Last Updated 15 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.09 AM

ദ്വാരപാലക കേസിലും പ്രതിയാക്കും ; കണ്ഠര് രാജീവരെ കുടുക്കിയത് പത്മകുമാറിന്റെ മൊഴി ; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി 20 വര്‍ഷത്തെ ബന്ധം

uploads/news/2026/01/819985/kantaru-rajeevaru.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ കുടുക്കിയത് പത്മകുമാറിന്റെ മൊഴി. പ്രതിയാക്കാന്‍ എസ്‌ഐടി കോടതിയുടെ അനുമതി തേടും. റിമാഡിലുള്ള തന്ത്രിയെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി 2004 മുതല്‍ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍.

കേസില്‍ 13ാം പ്രതിയായ കണ്ഠരര് രാജീവര്ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ദ്വാരപാലക ശില്‍പപാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാന്‍ എസ്ഐടി കോടതിയുടെ അനുമതി തേടും. ശനിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്.

ക്ഷേത്രത്തിലെ ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് തട്ടിപ്പിന് മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പ്രതിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്.

പോറ്റിയെയും തന്ത്രിയെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്ഐടി തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനും സ്ഥിരീകരിച്ചു. പോറ്റിയെ തന്ത്രിയുടെ മുറിയില്‍വെച്ചു കണ്ടെന്നാണ് ഗോവര്‍ധന്റെ മൊഴി. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ദേവസ്വം ജീവനക്കാരും മൊഴി നല്‍കി.

2007 ബാംഗ്‌ളൂരില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തുന്നത്. കീഴ്ശാന്തിയുടെ പരികര്‍മിയായി ശബരിമലയില്‍ എത്തിയ പോറ്റി 2018 ല്‍ സ്പോണ്‍സര്‍ എന്ന നിലയിലേക്ക് മാറിയെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന് പുറത്തുനിന്ന് സ്പോണ്‍സര്‍ഷിപ്പിന് വേണ്ടി പണം ലഭിച്ചതില്‍ തന്ത്രിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണന്‍ പോറ്റി ഉപയോഗിച്ചിട്ടുണ്ട്.

ഇക്കാര്യം സംബന്ധിച്ച് തന്ത്രിക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്പോണ്‍സര്‍ ആക്കുന്നതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

Ads by Google
Saturday 10 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google