തിരുവനന്തപുരം: പ്രമുഖ നേതാക്കളായ കുമ്മനം രാജശേഖരനും ബി ഗോപാലകൃഷ്ണനും ഉള്‍പ്പെട്ട ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ബി.ഗോപാലകൃഷ്ണന്‍ ഗുരുവായൂരും കുമ്മനംരാജശേഖരന്‍ ആറന്മുളയിലും മത്സരിക്കും. 39 സ്ഥാനാര്‍ത്ഥികളെയാണ് പുതിയ പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകളും മറ്റു പാര്‍ട്ടികളില്‍ നിന്നും എത്തിയവരും ഉള്‍പ്പെടെ ഇതുവരെ 86 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരവും കണ്ണൂരും രണ്ടാം പട്ടികയിലും ഒഴിപ്പിച്ചിട്ടിരിക്കുകയാണ്. ഇടതുപക്ഷത്ത് നിന്നും ബിജെപി പക്ഷേത്തേക്ക് എത്തിയ നാട്ടികയിലെ എംഎല്‍എ സി.സി. മുകുന്ദനെ മത്സരിപ്പിക്കും. ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ഇതോടെ ആറന്മുളയില്‍ ശക്തമായ ത്രികോണ മത്സരം ഉറപ്പായി. ഇടതുപക്ഷത്ത് മന്ത്രി വീണാജോര്‍ജ്ജും കോണ്‍ഗ്രസില്‍ അബിന്‍വര്‍ക്കിയുമാണ് മത്സരിക്കുന്നത്. കുമ്മനം കൂടി വരുന്നതോടെ പൊടിപാറും. അതേരസമയം തലസ്ഥാനത്തും കണ്ണൂരിലൂം സസ്‌പെന്‍സ് തുടരുകയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കീറാമുട്ടിയായി നില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കണ്ണൂര്‍ ഒഴിച്ചത്. കെ. സുധാകരന്‍ എന്‍ഡിഎ പക്ഷത്ത് എത്തുന്ന സാഹചര്യം കുടി കണക്കാക്കിയാണ് കണ്ണൂര്‍ പ്രഖ്യാപിക്കാതെ ഇട്ടിരിക്കുന്നതെന്നാണ് സൂചനകള്‍.
മുന്‍കൂട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് പ്രചാരണ രംഗത്ത് എന്‍ഡിഎ അതിവേഗം മുന്നേറുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചുവരെഴുത്തും മണ്ഡല പര്യടനവുമായി ഏറെ മുന്നിലായിരുന്നു എന്‍ഡിഎ.