Thursday, March 19, 2026 Last Updated 0 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 10.46 AM

കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ കെ. സുധാകരന്‍ ; കോണ്‍ഗ്രസിനോട് ബൈ പറഞ്ഞു, പുതിയ പാര്‍ട്ടി രൂപീകരിക്കും

uploads/news/2026/03/830999/kk-sudhakaran-kpcc.gif

ന്യൂഡല്‍ഹി: നിയമസഭയിലേക്ക് സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങി കെ. സുധാകരന്‍. കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് എന്‍ഡിഎയുടെ പിന്തുണയോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചനകള്‍. ഇന്ന് 12 മണിക്ക മാധ്യമങ്ങളെ കാണുന്നുണ്ട്. എംപി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കം നടത്തുന്നതായിട്ടാണ് വിവരം.

അദ്ദേഹം പരസ്യപ്രതികരണത്തിന് അനുയായികളോട് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് വിളിച്ചാണ് പാര്‍ട്ടി വിടുന്നുവെന്ന് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച് തനിക്ക് തന്റെ വഴിയെന്ന് കെ.സുധാകരന്‍ പറഞ്ഞു. എന്‍ഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം.

നേരത്തേ ബിജെപി നേതാക്കള്‍ സുധാകരനെ സമീപിച്ചിരുന്നു. താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് സുധാകരനുമായി സംസാരിച്ചത്. വന്നാല്‍ കണ്ണൂരില്‍ സുധാകരനെ എന്‍ഡിഎ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ട്. നിലവിലെ കണ്ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോട് മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കള്‍ തേടിയിട്ടുണ്ട്. സി രഘുനാഥുമായി നേതാക്കള്‍ സംസാരിച്ചു.

25 സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് കെ സുധാകരന്റെ നീക്കം. തന്നെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെന്ന് കെ സുധാകരന്‍ സംശയിക്കുന്നുണ്ട്. പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നേരത്തേ കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ നിലപാട് ഹൈക്കമാന്റ് തള്ളിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ് എത്തിയത്. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എടുത്തിരുന്നു.

Ads by Google
Thursday 19 Mar 2026 10.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google