Thursday, March 19, 2026 Last Updated 16 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 12.21 PM

സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി സഖ്യം; ബിജെപിയ്ക്ക് വോട്ടുചെയ്യാനുള്ളത് പാര്‍ട്ടി തീരുമാനമെന്ന് കോണ്‍ഗ്രസ്

uploads/news/2026/01/819527/BJP.jpg

കല്‍പ്പറ്റ: മറ്റത്തൂരില്‍ കൂറുമാറ്റം നടത്തിയത് ഉള്‍പ്പെടെ വന്‍ വിവാദം ഉയര്‍ത്തിവിടുമ്പോള്‍ വയനാട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ബിജെപി സഖ്യം. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.

പാര്‍ട്ടിനിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും പ്രദേശിക നേതാക്കളും പറയുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. ബിജെപിയ്ക്ക് വോ്ട്ടുചെയ്ത മുസ്‌ളീംലീഗിന് രൂക്ഷ വിമര്‍ശനവുമായി സിപിഐഎം രംഗത്ത് വന്നിട്ടുണ്ട്.

ഏഴ് കോണ്‍ഗ്രസ് മെമ്പര്‍മാരും ഒരു ലീഗ് മെമ്പറും നാല് ബിജെപി മെമ്പര്‍മാരും വോട്ട് ചെയ്തതിനാല്‍ കോണ്‍ഗ്രസ് - ബിജെപി - മുസ്ലിം ലീഗ് സഖ്യത്തിന് ലഭിച്ചത് 12 വോട്ട്. എല്‍ഡിഎഫിന് എല്‍ഡിഎഫിന്റെ ഒമ്പത് വോട്ടും ലഭിച്ചു. ഇതിന്റെ ഭാഗമായി 2 സ്റ്റാന്‍ഡിങ് കമ്മിറ്റി കോണ്‍ഗ്രസിനും ഒരു സ്റ്റാന്റിങ് കമ്മിറ്റി ബിജെപിക്കും ലഭിച്ചു.

Ads by Google
Wednesday 07 Jan 2026 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google