Thursday, March 19, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.32 AM

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ളവര്‍ വേണം ; തൊടുപുഴയില്‍ മത്സരിക്കാന്‍ പിജെ ജോസഫ്

uploads/news/2026/01/819518/pj-joseph.jpg

തൊടുപുഴ: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തൊടുപുഴയില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കേരളാകോണ്‍ഗ്രസ് ജെ വിഭാഗം തലവന്‍ പി.ജെ. ജോസഫ്. മുതിര്‍ന്ന നേതാക്കള്‍ എല്ലാം ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകുമെന്നും വരും ദിവസം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. തൊടുപുഴയില്‍ പി.ജെ. ജോസഫ് മത്സരിക്കുമെന്നും ഉറപ്പായി.

ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് മത്സര രംഗത്തുനിന്നും മാറുന്നു എന്നും പകരം അപു മത്സരിക്കുമെന്നും നേരത്തേ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. 11 തവണ തൊടുപുഴയില്‍ നിന്ന് ജനവിധി തേടിയിട്ടുള്ള് പിജെ ജോസഫ് പത്തുതവണയും വിജയം നേടിയിട്ടുണ്ട്. 2001 ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയില്‍ കേരള കോണ്‍ഗ്രസിന് കിട്ടിയ ചെറിയ തിരിച്ചടിയെ തുടര്‍ന്നാണ് പി.ജെ. ജോസഫ് തന്നെ കളത്തിലിറങ്ങട്ടെ എന്ന് കേരളാകോണ്‍ഗ്രസ് തീരുമാനം എടുത്തിരിക്കുന്നത്.

വിജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം പാര്‍ട്ടി നേതൃത്വം തള്ളുകയും ചെയ്തിട്ടുണ്ട്്. നിലവില്‍ 10 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. ഈ സീറ്റുകളില്‍ എല്ലാം കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും. വരുന്ന ദിവസങ്ങളില്‍ പാര്‍ട്ടി യോജിച്ച തീരുമാനം എടുക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു.

തൊടുപുഴയില്‍ ഇത്രയധികം വികസനം നടത്തിയ മറ്റൊരാളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിജയസാധ്യത കണക്കിലെടുത്ത് പിജെ ജോസഫ് വീണ്ടും മത്സരരംഗത്തേക്ക് ഇറങ്ങണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നത്. ഇത് പിജെ ജോസഫ് അംഗീകരിക്കുകയും ചെയ്തു.

Ads by Google
Wednesday 07 Jan 2026 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google