Thursday, March 19, 2026 Last Updated 14 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.49 AM

തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി ; എം​എം മണിയെ വീണ്ടും മത്സരിപ്പിക്കാന്‍ ആവശ്യം

uploads/news/2026/01/819504/mm-mani.jpg

ഉടുമ്പന്‍ചോല: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാറിനില്‍ക്കുമെന്നും മകള്‍ക്ക് സീറ്റ് നല്‍കിയേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടയില്‍ ഉടുമ്പന്‍ ചോലയില്‍ ഒരിക്കല്‍ കൂടി എംഎം മണിയെ പരീക്ഷിക്കാന്‍ സിപിഐഎം ജില്ലാക്കമ്മറ്റിയില്‍ ആലോചന. വിവരം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വോട്ടുചോര്‍ച്ചയും തിരിച്ചടിയുമാണ് ഈ രീതിയില്‍ ചിന്തിപ്പിക്കുന്നത്.

ഇതിനൊപ്പം മൂന്ന് തവണ മത്സരിച്ചിട്ടുള്ള എംഎം മണിക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇത്തവണ സിപിഐഎം കൊണ്ടുവരുന്ന ഇളവും സാധ്യത കുട്ടുന്നുണ്ട്. വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം ജില്ലയിലെ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്ന് തവണ മണ്ഡലത്തില്‍ എം എം മണി ജനവിധി തേടിയപ്പോള്‍ രണ്ട് തവണയാണ് വിജയിച്ചത്. 1996ല്‍ ഇ എം ആഗസ്തിയോട് 4,667 വോട്ടിന് പരാജയപ്പെട്ടു. 2016ല്‍ 1109 വോട്ടുകള്‍ക്ക് എം എം മണി വിജയിച്ചു കയറി. എന്നാല്‍ 2021ല്‍ 38305 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനായിരുന്നു എം എം മണിയുടെ വിജയം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് സിപിഐഎമ്മിന് കിട്ടിയത്. മണ്ഡലത്തിലെ ആകെ 10 പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും അഞ്ച് വീതം ഇടങ്ങളിലാണ് ഭരിക്കുന്നത്. എല്‍ഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന രാജാക്കാട് യുഡിഎഫ് നേടിയിരുന്നു. ചുവപ്പ് കോട്ടയായ രാജകുമാരി പഞ്ചായത്തില്‍ ഒപ്പമെത്തുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്നുമുണ്ട്.

Ads by Google
Wednesday 07 Jan 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google