Thursday, March 19, 2026 Last Updated 15 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 08.42 PM

കല്ലമ്പലം പൊലീസ് ആക്രിക്കടയിൽ കണ്ടെത്തിയത് 1000 കിലോ ; ദേശീയപാതയിലെ പെട്ടിഓട്ടോ കള്ളൻ കുടുങ്ങി

കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദിനെ (37) ആണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.
kalllambalam, constructiion, arrest

ദേശീയപാത നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദിനെ (37) ആണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രിക്കടയിൽ നിന്ന് ഇയാൾ വിൽക്കാൻ ശ്രമിച്ച സാധന സാമഗ്രികൾ പൊലീസ് കണ്ടെടുത്തു. കല്ലമ്പലം എസ് എച്ച് ഒ ദീപുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആയിരുന്നു പ്രതിയെ കുടുക്കിയത്. ജംഗ്ഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നാവായിക്കുളം, 28 -ാം മൈൽ, തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പുകൾ, കമ്പികൾ, ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടുന്ന ആയിരം കിലോയോളം നിർമ്മാണസാധനങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

Ads by Google
Tuesday 06 Jan 2026 08.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google