Thursday, March 19, 2026 Last Updated 0 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 08.36 PM

കോയമ്പത്തൂരിലെ വ്യാജ ഹോൾമാർക്ക്; മുക്കുപണ്ടം പണയംവച്ചുള്ള തട്ടിപ്പ്, 4 പേർ പിടിയിൽ

സുഹൃത്തുക്കളായ പ്രതികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് വ്യാജ ഹോള്‍മാര്‍ക്ക് ചെയ്ത മുക്കുപണ്ടം വാങ്ങിയിരുന്നതെന്ന് കണ്ടെത്തി.
mavelikkara

മാവേലിക്കരയിലെ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് മൂന്നുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത നാലംഗ സംഘം പൊലീസി​െ​ന്‍റ പിടിയില്‍ . പള്ളിക്കല്‍ പഴകുളം റസല്‍ മന്‍സില്‍ റസല്‍ മുഹമ്മദ് (20), നൂറനാട് പാലമേല്‍ ചെറുനാമ്പില്‍ സൂരജ് എസ് (19), അടൂര്‍ മോലൂട് ചരുവില്‍ തറയില്‍ ഉണ്ണിക്കുട്ടന്‍ (21), പന്തളം കുറുമ്പാല ജയലക്ഷ്മി വിലാസം സൂരജ് കുമാര്‍ എസ് (19) എന്നിവരെയാണ് എറണാകുളത്തെ ആഡംബര ഫ്ലാറ്റില്‍ നിന്ന് മാവേലിക്കര പൊലീസ് പിടികൂടിയത്.

സുഹൃത്തുക്കളായ പ്രതികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് വ്യാജ ഹോള്‍മാര്‍ക്ക് ചെയ്ത മുക്കുപണ്ടം വാങ്ങിയിരുന്നതെന്ന് കണ്ടെത്തി. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ചിരുന്നു. ഒറിജിനല്‍ സ്വര്‍ണത്തെ വെല്ലുന്ന രീതിയിലാണ് മുക്കുപണ്ടത്തില്‍ ഹോള്‍മാര്‍ക്ക് ചെയ്തിരുന്നത്.

അപ്രൈസര്‍മാരില്ലാത്ത ചെറുകിട ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഹോള്‍മാര്‍ക്ക് മാത്രം നോക്കി പണയം സ്വീകരിക്കുന്നതാണ് പ്രതികള്‍ക്ക് സഹായകമായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് കൊച്ചിയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു.

Ads by Google
Tuesday 06 Jan 2026 08.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google