Thursday, March 19, 2026 Last Updated 12 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 05 Jan 2026 11.35 PM

ഭഗവാന്‌ നിവേദിക്കുംമുമ്പ്‌ വള്ളസദ്യ മന്ത്രിക്കും വി.ഐ.പികള്‍ക്കു വിളമ്പി; ആറന്മുള ക്ഷേത്രത്തില്‍ പ്രായശ്‌ചിത്തം നടത്തും, തന്ത്രിയുടെ നിര്‍ദേശത്തിന് ബോര്‍ഡിന്റെ അനുമതി

ഫക്ഷേത്രോപദേശകസമിതിയും പള്ളിയോട സേവാസംഘവും നാട്ടുകാരും ചേര്‍ന്ന്‌ ക്ഷേത്രം വലംവച്ച്‌, ശ്രീകോവിലിനു മുന്നില്‍ പിടിപ്പണം സമര്‍പ്പിച്ച്‌, ഒരുപറ അരിയുടെ നിവേദ്യം സമര്‍പ്പിച്ചശേഷം ഭക്‌തര്‍ക്ക്‌ 10 പറ അരിയുടെ സദ്യ നല്‍കണമെന്നാണ്‌ തന്ത്രിയുടെ പ്രായശ്‌ചിത്തവിധി.
uploads/news/2026/01/819233/Valla-sadhya.jpg

പത്തനംതിട്ട: ഭഗവാന്‌ നിവേദിക്കുന്നതിനു മുമ്പ്‌ ആറന്മുള അഷ്‌ടമിരോഹിണി വള്ളസദ്യ മന്ത്രി വി.എന്‍. വാസവന്‍ ഉള്‍പ്പെടെ വി.ഐ.പികള്‍ക്കു വിളമ്പിയതിനു തന്ത്രി നിര്‍ദേശിച്ച പ്രായശ്‌ചിത്തകര്‍മങ്ങള്‍ നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി. ഏറെ വിവാദമായ സംഭവത്തില്‍, തന്ത്രി മേമന ഇല്ലത്ത്‌ വാസുദേവന്‍ നാരായണ ഭട്ടതിരിപ്പാടാണ്‌ പ്രായശ്‌ചിത്തം നിര്‍ദേശിച്ചത്‌.

വള്ളസദ്യ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘമാണ്‌ വീഴ്‌ച വരുത്തിയതെന്നായിരുന്നു കണ്ടെത്തല്‍. ക്ഷേത്രോപദേശകസമിതിയും പള്ളിയോട സേവാസംഘവും നാട്ടുകാരും ചേര്‍ന്ന്‌ ക്ഷേത്രം വലംവച്ച്‌, ശ്രീകോവിലിനു മുന്നില്‍ പിടിപ്പണം സമര്‍പ്പിച്ച്‌, ഒരുപറ അരിയുടെ നിവേദ്യം സമര്‍പ്പിച്ചശേഷം ഭക്‌തര്‍ക്ക്‌ 10 പറ അരിയുടെ സദ്യ നല്‍കണമെന്നാണ്‌ തന്ത്രിയുടെ പ്രായശ്‌ചിത്തവിധി.

ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭത്തിനു മുമ്പ്‌ പ്രായശ്‌ചിത്തം നടത്താനാണ്‌ തന്ത്രി നിര്‍ദേശിച്ചതെങ്കിലും ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്ന്‌ ഉദ്യോഗസ്‌ഥര്‍ ക്ഷേത്രോപദേശകസമിതിയെ അറിയിച്ചു. തുടര്‍ന്ന്‌, കഴിഞ്ഞദിവസം ബോര്‍ഡ്‌ അനുമതി നല്‍കി. തന്ത്രിയുടെ സമയമാരാഞ്ഞ്‌ തീയതി നിശ്‌ചയിച്ച്‌ പ്രായശ്‌ചിത്തം നടത്തും. 11-20 വരെ ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ അതിനുശേഷമാകും പരിഹാരക്രിയ.

Ads by Google
സ്വന്തം ലേഖകന്‍
Monday 05 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google