Thursday, March 19, 2026 Last Updated 15 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 07.49 PM

നേമം സീറ്റില്‍ ഗോവിന്ദന്‍റെ തിരുത്ത്; ശിവന്‍കുട്ടി പറഞ്ഞത് ശരിയല്ല, സീറ്റില്‍ ഒരു ചര്‍ച്ചയും ഇതുവരെയില്ല -എം വി ഗോവിന്ദന്‍

സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
m v govindan, nemom

നേമം മണ്ഡലത്തില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍. നേമത്ത് മത്സരിക്കില്ലെന്നും ഉണ്ടെന്നും പറഞ്ഞതൊന്നും ശരിയല്ല. സീറ്റ് നിര്‍ണയത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാക്കാൻ പോകുന്നില്ല. സതീശൻ ബോംബ് പൊട്ടും എന്ന് പണ്ട് പറഞ്ഞില്ലേ. നൂറ് സീറ്റും ബോംബ് പോലെ പൊട്ടുമെന്നാണ് പരിഹാസം. ആന്റണി രാജുവിന്റെ കേസ് പതിറ്റാണ്ടുകൾക്ക് മുൻപുള്ളത്. അതിൽ ഞങ്ങൾക്കെന്ത് തിരിച്ചടിയാണ് ഉള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കുന്നതിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് മത്സരിക്കാനില്ലെന്ന വി ശിവൻകുട്ടിയുടെ തുറന്ന് പറച്ചിൽ തലസ്ഥാന സിപിഎമ്മിലുണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടിയെന്ന് പിന്നീട് തിരുത്തിയെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വലിയ ചര്‍ച്ചയാകുകയാണ്.

Ads by Google
Monday 05 Jan 2026 07.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google