Thursday, March 19, 2026 Last Updated 12 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 01.23 PM

'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല': ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശങ്കരദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

sabarimala, shankaradas, bail, reject

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്ന അതിരൂക്ഷ പ്രതികരണമാണ് കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ബോര്‍ഡിന്റെ മിനിറ്റ്‌സില്‍ ഒപ്പിട്ട ശങ്കര്‍ദാസിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകാന്‍ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫ് നീക്കം ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടാനും സുപ്രീം കോടതി വിസ്സമതിച്ചു.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരം പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായതെന്നാണ് ശങ്കരദാസിന്റെ വാദം.

തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളില്‍ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കെ.പി. ശങ്കരദാസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.ബി. സുരേഷ് കുമാറും, അഭിഭാഷകന്‍ എ. കാര്‍ത്തിക്കും വാദിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി ഹാജരായി.

ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവിലെ പരാമര്‍ശം നീക്കുന്നതിന് ശങ്കരദാസിന് ക്കാടതിയെ സമീപിക്കാമെന്ന് സുപ്രീം കൂടതി വ്യക്തമാക്കി. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായി ശങ്കരദാസ് ഹര്‍ജി നല്‍കിയാല്‍ അത് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

Ads by Google
Monday 05 Jan 2026 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google