Thursday, March 19, 2026 Last Updated 3 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 10.43 AM

നേമത്ത് ഇനി മത്സരിക്കാനില്ല, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കും: വി ശിവന്‍കുട്ടി

minister, v-sivankutty, contest, nemom

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ഇനി മത്സരിക്കാന്‍ താനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നേമം മണ്ഡലം വീണ്ടും പിടിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി ഇറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ വി ശിവന്‍കുട്ടിയല്ലാതെ മറ്റൊരു ചോയ്‌സില്ലെന്നാണ് സിപിഎമ്മിലെ വിലയിരുത്തില്‍. നേമത്ത് വീണ്ടും ശിവന്‍കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്. മത്സരിക്കില്ലെന്ന് പറയുമ്പോഴും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നു കൂടി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ ശിവന്‍കുട്ടിക്ക് വീണ്ടും മത്സരിക്കേണ്ടിവരും. പരസ്യമായി മത്സരിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞതോടെ പാര്‍ട്ടിയുടെ തീരുമാനവും ഇനി നിര്‍ണായകമാണ്.

2011ലും 2016ലും 2021ലും നേമത്ത് വി ശിവന്‍കുട്ടിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ഇതില്‍ 2016ല്‍ മാത്രമാണ് ശിവന്‍കുട്ടി പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം മണ്ഡലത്തില്‍ ലഭിച്ച ലീഡിന്റെ ആത്മവിശ്വാസത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപിയിറങ്ങുന്നത്. 2016ല്‍ ഒ രാജഗോപാലിലൂടെ ചരിത്രം കുറിച്ച ബിജെപിക്ക് 2021ല്‍ മണ്ഡലം നിലനിര്‍ത്താനായില്ല. 2021ല്‍ കുമ്മനം രാജശേഖരനെ ഇറക്കിയെങ്കിലും ശിവന്‍കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.

Ads by Google
Monday 05 Jan 2026 10.43 AM
YOU MAY BE INTERESTED
Ads by Google
Ads by Google