മലപ്പുറം കരുളായിയിൽ 17കാരിയെ കാണാതായി. കരുളായി വള്ളിക്കാടൻ വി കെ അസീബയെ ഇന്നലെ ഉച്ച മുതല്‍ കാണാതായത്. പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് പെണ്‍കുട്ടിക്കായി അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. വെള്ള ഷർട്ടും കറുത്ത ജീൻസ് പാന്റുമാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിക്ക് 151 സെ.മീ. ഉയരമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.