Sunday, March 15, 2026 Last Updated 34 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 03.32 PM

2025 ല്‍ താന്‍ സ്ക്രീനില്‍ കണ്ട ഏറ്റവും വൈകാരികമായ നിമിഷം പങ്കുവച്ച് അജുവര്‍ഗീസ്; താങ്ക്യൂ ബ്രോ എന്ന കമന്റുമായി തരുണ്‍ മൂര്‍ത്തി; ഇതിനപ്പുറം ഒന്നുമില്ലെന്ന് ആരാധകര്‍

പോയ വര്‍ഷം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ‘തുടരും’. ഇപ്പോഴിതാ ഈ സിനിമയിലെ ഒരു രംഗത്തെക്കുറിച്ചുള്ള പോസ്റ്റ് പങ്കിടുകയാണ് അജു വര്‍ഗീസ്.
mohanlal, aju varghese, Tharun Moorthy
Aju Varghese about most emotional moment on screen in 2025 (Image Source: Instagram)

സെലിബ്രിറ്റികളെല്ലാം പോയവര്‍ഷം തന്ന നന്മകളും സന്തോഷങ്ങളും മോശം അനുഭവങ്ങള്‍ തന്ന പാഠങ്ങളും മനോഹരമായ നിമിഷങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നത്. നല്ലതാണെങ്കിലും മോശമാണെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ച കാര്യങ്ങളാണ് മിക്കവരുടെയും പോസ്റ്റുകളില്‍ നിറയുന്നത്. ചിലര്‍ മനോഹര നിമിഷങ്ങളടങ്ങിയ ചിത്രങ്ങളാണ് പങ്കിടുന്നതെങ്കില്‍ മറ്റു ചിലര്‍ വരാനിരിക്കുന്ന നല്ല കാര്യങ്ങളാണ് പങ്കിടുന്നത്.
ഇപ്പോഴിതാ അതില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു പുതുവര്‍ഷ പോസ്റ്റ് പങ്കിടുകയാണ് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ്. പോയ വര്‍ഷം സ്ക്രീനില്‍ താന്‍ കണ്ട ഏറ്റവും വൈകാരികമായ നിമിഷമാണ് അജു പങ്കിട്ടിരിക്കുന്നത്. ‘‘2025-ൽ സ്‌ക്രീനിലെ ഏറ്റവും വൈകാരിക നിമിഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അജുവിന്റെ പോസ്റ്റ്. ആത്യന്തികം, ഗൂസ്ബമ്പ്സ്, സ്ലീപ്പർസെൽസ് എന്നീ ഹാഷ്ടാഗുകളും അജു നല്‍കിയിട്ടുണ്ട്.
പോസ്റ്റില്‍ തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഒരു രംഗമാണുള്ളത്. ഇരുവശത്തും പോലീസുകാരുമായി മോഹന്‍ലാല്‍ പുറം തിരിഞ്ഞു നടക്കുന്ന ചിത്രവും, മോഹന്‍ലാല്‍ തുടരും എന്ന കുറിപ്പുമാണ് അതിലുള്ളത്. മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറ്റവും വൈകാരികമായി തോന്നിയ ഒരു നിമിഷമായിരുന്നു ഈ സിനിമയിലെ രംഗമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട. അതുകൊണ്ടു തന്നെ അജുവിന്റെ പോസ്റ്റിനെ ഏറ്റെടുക്കുകയാണ് ആരാധകര്‍.
‘തുടരും’ സിനിമയുടെ സംവിധായകനായ തരുണ്‍ മൂര്‍ത്തി, ‘താങ്ക്യൂ ബ്രോ...’ എന്ന കമന്റാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്. ആരാധകരും നിരവധി കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ‘തുടർന്ന് കൊണ്ടേ ഇരിക്കും, നിങ്ങളൊരു മലയാളിയാണെങ്കില്‍ 1980 മുതല്‍ ഇതിനപ്പുറം ഒന്നുമില്ല, ഏട്ടൻ തുടർന്ന് കൊണ്ടിരിക്കും... ഏട്ടൻ കഴിഞ്ഞേ വേറെ ആരുമുള്ളൂ, മലയാളത്തിന്റെ മോഹൻലാൽ തുടരും...’ എന്നതടക്കമാണ് കമന്റുകള്‍.

മലയാളസിനിമാപ്രേക്ഷകരെ സംബന്ധിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ 360-ാം ചിത്രം, 20 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒന്നിക്കുന്ന ചിത്രം, ഒരു സാധാരണ ടാക്സി ഡ്രൈവറായി താരരാജാവ് എത്തുന്ന ചിത്രം എന്നിങ്ങനെ പലതും. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖത്തിനെയും കുടുംബത്തെയും ആരാധകര്‍ ഹൃദയത്തിലേക്ക് ചേര്‍ത്തു പിടിച്ചത്. പാട്ടുകളും, വൈകാരിക മുഹൂര്‍ത്തങ്ങളും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഉള്‍ക്കൊള്ളിച്ച ഒരു കംപ്ലീറ്റ് പാക്കേജായിരുന്നു ഈ കുടുംബചിത്രം. ഇന്നും ആ സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും ആരാധകരുടെ മനസ്സ് കീഴടക്കുന്നുണ്ട്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും ആഗോളതലത്തില്‍ 200 കോടിയിലധികം നേടിയിരുന്നു. ഒടിടി റിലീസിലുഗ വമ്പന്‍ റീച്ചാണ് ചിത്രത്തിനുള്ളത്. ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് സ്ട്രീം ചെയ്യുന്നത്.

Ads by Google
Thursday 01 Jan 2026 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google