Thursday, March 19, 2026 Last Updated 14 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 10.36 AM

അട്ടപ്പാടിയില്‍ എല്‍ഡിഎഫിന് വീണ്ടും പ്രതിസന്ധി ; കൂറുമാറിയ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

uploads/news/2025/12/818012/manju-agali.jpg

അട്ടപ്പാടി: അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ വീണ്ടും എല്‍ഡിഎഫ് പ്രതിസന്ധിയില്‍. ഒപ്പം നിര്‍ത്തിയ യുഡിഎഫ് അംഗം മഞ്ജു ഇന്ന് രാരാവിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതോടെയാണ് വീണ്ടും പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. 20ാം വാര്‍ഡ് ചിന്നപറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവിനെ മുന്നില്‍ നിര്‍ത്തി അഗളി പഞ്ചായത്ത് ഭരണം പിടിക്കാനുള്ള നീക്കത്തിന് കുടിയാണ് തിരിച്ചടി കിട്ടിയത്.

ഇന്ന് രാവിലെ പത്തുമണിയോടെ പഞ്ചായത്തില്‍ എത്തിയ മഞ്ജു പാര്‍ട്ടി സെക്രട്ടറിയുടെ വശം തന്റെ രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ 3 അംഗങ്ങള്‍ വിട്ടുനിന്നു. എന്നാല്‍ മഞ്ജു കൂറു മാറിയത് വലിയ ചര്‍ച്ചയായി മാറുകയും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ യുഡിഎഫ് നേതൃത്വം നിര്‍ദേശിക്കുകയും ആയിരുന്നു. പിന്നാലെ പഞ്ചായത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മഞ്ജുവിനെതിരെ ഭീഷണി മുദ്രാവാക്യം ഉയര്‍ത്തി.

സംഭവത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. പാലക്കാട് ഡിസിസി നേതാക്കളും കടുത്ത വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് മഞ്ജു രാജി വെച്ചത്.

Ads by Google
Monday 29 Dec 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google