Thursday, March 19, 2026 Last Updated 4 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 08.00 AM

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ തെങ്കാശിയില്‍ പിടിയില്‍ ; വാഹന പരിശോധനയ്ക്കിടെ കുടുങ്ങി

uploads/news/2025/12/817998/bala-murugan.jpg

തെങ്കാശി: വിയ്യൂര്‍ ജയിലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയ ശേഷം മടങ്ങുമ്പോള്‍ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ തെങ്കാശിയില്‍ പിടിയില്‍. വ്യാപകമായി തെരച്ചില്‍ നടത്തി വരുന്നതിനിടയില്‍ തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് എത്തിക്കും.

കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് തെങ്കാശി സ്വദേശിയായ ബാലമുരുകന്‍. പല തവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലൂം കണ്‍മുന്നില്‍ നിന്നും രക്ഷപ്പെട്ട ഇയാളെ ഇപ്പോള്‍ അപ്രതീക്ഷിതമായി വാഹന പരിശോധനയ്ക്കിടെ ബാലമുരുകന്‍ പിടിയിലാവുകയായിരുന്നു. ബാലമുരുകന്‍ തെങ്കാശിയില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു.

നേരത്തേ ആട്ടിടയന്മാരുടെ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബാലമുരുകന്‍ ഭാര്യയെ കാണാന്‍ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് എത്തിയപ്പോള്‍ തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ബാലമുരുകന്‍. ഇതിനിടെ ബാലമുരുകനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.

ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബാലമുരുകന്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ ഇവിടേയ്ക്ക് ഇയാള്‍ എത്തിയിരുന്നില്ല. നവംബറില്‍ ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനാണ് തമിഴ്‌നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടല്‍.

Ads by Google
Monday 29 Dec 2025 08.00 AM
YOU MAY BE INTERESTED
Ads by Google
Ads by Google