Thursday, March 19, 2026 Last Updated 4 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 07.38 PM

ഗൂഗിൾപേ വഴി പണം നൽകാനായില്ല; കെ.എസ്.ആർ.ടി.സി ബസിൽ നിന്നും രാത്രിയില്‍ അസുഖബാധിതയായ യുവതിയെ നടുറോഡിൽ ഇറക്കിവിട്ടു

night

വെള്ളറട: ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി 10 മണിയോടെ ബസില്‍ നിന്ന് ഇറക്കി വിട്ടത്.സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരവേ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു.ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി 10 മണിയോടെ കണ്ടക്ടര്‍ നടുറോട്ടില്‍

നടുറോട്ടില്‍ ഇറക്കിവിടുകയായിരുന്നുവെന്നും ദിവ്യ പരാതിയില്‍ പറയുന്നു.വെറും പതിനെട്ട് രൂപയ്ക്ക് വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇറക്കിവിട്ടതെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് ഡിപ്പോ അധികൃതര്‍ക്ക് പരാതി നല്‍കിയതെന്നും ദിവ്യ പറഞ്ഞു.

Ads by Google
Sunday 28 Dec 2025 07.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google