Thursday, March 19, 2026 Last Updated 7 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 09.26 AM

ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

woman, dead, husband, attack

കോഴിക്കോട്: ഫാറുഖ് കോളേജിന് സമീപം ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പോലീസ് കസ്റ്റഡിയിലാണ്.

വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ലഹരിക്കടിമയായ ജബ്ബാര്‍ മുനീറയോട് പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാതെ വന്നതോടെയാണ് ആക്രമണം. നേരത്തെയും ജബ്ബാര്‍ മുനീറയെ ആക്രമിച്ചിരുന്നുവെന്നാണ് വിവരം.

Ads by Google
Sunday 28 Dec 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google