Thursday, March 19, 2026 Last Updated 5 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 01.12 PM

തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗം ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു; വിശദീകരണം തേടി ഹൈക്കോടതി

uploads/news/2025/12/817795/kerala-high-court.jpg

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്തംഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്് വിവാദമാകുന്നു. സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പുലിവാല് പിടിച്ചിരിക്കുന്നത്.

വടക്കഞ്ചേരി പഞ്ചായത്ത് 15ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് അംഗം സി കണ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് നിര്‍ദേശം. കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്്. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

നിയമലംഘനം നടത്തിയതിനാല്‍ പഞ്ചായത്ത് അംഗമായി തുടരാന്‍ സുനിലിന് അര്‍ഹതയില്ലെന്നും ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി അനുവദിച്ചില്ല.

വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി മൂന്നാഴ്ചയ്ക്കുള്ളില്‍ എതിര്‍കക്ഷികള്‍ വാദം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് കേസ് ജനുവരി 23 ലേക്ക് മാറ്റി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നും കോടതി പറഞ്ഞു.

Ads by Google
Saturday 27 Dec 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google