Thursday, March 19, 2026 Last Updated 37 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 12.39 PM

സൈബര്‍ സഖാക്കള്‍ നടത്തിയിരുന്ന അധിക്ഷേപം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലേ? വിമര്‍ശിച്ച് വി.ഡി. സതീശന്‍

uploads/news/2025/12/817790/vd-satheeshan.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി കേരളത്തിന് അപമാനകരമാണെന്നും കേരളത്തില്‍ ഏകാധിപത്യം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അത് അനുവദിച്ചു തരില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുെട പടം വെച്ചെന്ന് പറഞ്ഞ് നടപടിയെടുത്ത സംഭവത്തില്‍ കേെസടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും പിണറായി ഏകാധിപതി കളിക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എഐ ഫോട്ടോയുടെ പേരില്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സോണിയാഗാന്ധിയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ഈ ഫോട്ടോ ഇട്ടത്. സിപിഐഎമ്മിന്റെ സൈബര്‍ സഖാക്കള്‍ ഇതിനേക്കാള്‍ മോശമായ എഐ വീഡിയോകളും ചിത്രങ്ങളും സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിട്ടുണ്ട്. സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക, തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടങ്ങി പ്രതിപക്ഷത്തെ സ്ത്രീ നേതാക്കള്‍ക്ക് എതിരേ പോലും പോസ്റ്റ് ഇട്ടിട്ടുണ്ട്. ലൈംഗിക ചുവയുള്ള കണ്ടന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളും ആരോപണങ്ങളും സൈബര്‍ സഖാക്കള്‍ നടത്തിയിട്ടുണ്ട്.

ലൈംഗിക ചുവയുള്ള അപവാദം നിരന്തരമായി യൂട്യൂബില്‍ പ്രചരിപ്പിക്കുകയാണ്. പണം കൊടുത്തു പ്രചരിപ്പിക്കുകയാണ്.അന്ന് തങ്ങള്‍ പരാതി നല്‍കിയിട്ടുപോലും ഇവര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല. കേസും എടുത്തിട്ടില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിക്കെതിരേ അതു വന്നാല്‍ അസഹിഷ്ണുതയാണ്. ഇത് ഏകാധിപത്യമാണ്. അതിനെ അനുവദിച്ച് തരാനാകില്ല. പോലീസിനെതിരേ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലായ സിപിഐഎം നേതാവിന്് ഒരു മാസം പോലും ജയിലില്‍ കിടക്കുന്നതിന് മുമ്പ് പരോള്‍ കിട്ടി.

ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ പുറത്താണ്. പണം വാങ്ങി പരോള്‍ നല്‍കുകയും പോലീസിന്റെ സഹായത്തില്‍ കുറ്റവാളികള്‍ക്ക് ജയിലില്‍ ലഹരിമരുന്ന് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന പോലീസിനെ ഭരിക്കുന്ന പിണറായിയാണ് ഇപ്പോള്‍ കേസുമായി വന്നിരിക്കുന്നതെന്നും വിമര്‍ശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പാരഡിപ്പാട്ട് പാടിയതിന് കേസെടുത്തതിന്റെ അനുഭവം അറിയാമല്ലേ. അന്ന് ഓടിയ വഴിയില്‍ ഇപ്പോഴും പുല്ലുപോലും മുളച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

Ads by Google
Saturday 27 Dec 2025 12.39 PM
YOU MAY BE INTERESTED
Ads by Google
Ads by Google