Thursday, March 19, 2026 Last Updated 4 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 02.01 PM

വി.വി. രാജേഷിന് ആദ്യ പരാതി കോണ്‍ഗ്രസിന്റെ വക ; ആര്യയുടെ കാലത്തെ അഴിമതിയില്‍ അന്വേഷണം വേണം

uploads/news/2025/12/817660/vv-rajesh.jpg

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ ആദ്യ മേയറായി നിയോഗിതനായ വി.വി. രാജേഷിന് മുന്‍ മേയര്‍ ആര്യാരാജേന്ദ്രനെതിരേ ആദ്യ പരാതി. ആര്യ രാജേന്ദ്രന്‍ മേയറായി പ്രവര്‍ത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശ്രീകുമാറാണ് പരാതി നല്‍കിയത്.

എസ് എസ് ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് പിന്‍വാതില്‍ നിയമനം നടത്തിയതിലും, കെട്ടിടനികുതി തട്ടിപ്പ്,വാഹന ഇന്‍ഷുറന്‍സ് മെയിന്റനന്‍സ് തട്ടിപ്പ് തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ശ്രീകുമാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്്. ഇന്ന് രാവിലെയാണ് വി.വി. രാജേഷ് നഗരസഭയുടെ അദ്ധ്യക്ഷനായി നിയോഗിതനായത്.

51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് വിജയിച്ചത്. യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി. നന്ദന്‍കോട് വാര്‍ഡില്‍ വിജയിച്ച ക്ലീറ്റസിന്റെ വോട്ടും, വെങ്ങാനൂര്‍ വാര്‍ഡില്‍ വിജയിച്ച ലതികയുടെയും വോട്ട് അസാധു ഒപ്പിട്ടതില്‍ വന്ന പിഴവാണ്. സാധുവായ വോട്ടുകള്‍ 97 എണ്ണമാണ്.വി വി രാജേഷ് 51, ശബരീനാഥ് 17, ശിവജി 29 എന്നിങ്ങനെയാണ് വോട്ടുനില.

Ads by Google
Friday 26 Dec 2025 02.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google