Thursday, March 19, 2026 Last Updated 13 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 12.09 PM

ബിജെപി തിരുവനന്തപുരത്ത് അധികാരമേറ്റു ; ആദ്യ ദിവസം മുതല്‍ വ്യാജവാര്‍ത്ത ഒഴുകിത്തുടങ്ങിയെന്ന്

uploads/news/2025/12/817640/v-muraleedharan-close.gif

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി അധികാരമേല്‍ക്കുന്ന ആദ്യ ദിവസം മുതല്‍ വ്യാജവാര്‍ത്ത ഒഴുകിത്തുടങ്ങിയെന്ന്് പ്രതികരിച്ച് ബിജെപി നേതാവ് വി. മുരളീധരന്‍. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികളായ വി.വി. രാജേഷിനും ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ആശാ നാഥിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പിലാണ് വി. മുരളീധരന്റെ പ്രതികരണം.

വി.വി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനം എടുത്തത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മേയര്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. മേയര്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ആരുടേയും പേര് പറയുകയോ ആരേയും എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. തിരുവനന്തപുരത്ത് വന്‍ വിജയം നേടിയ ബിജെപി വി.വി. രാജേഷിനെ ഇന്ന് മേയറായി തെരഞ്ഞെടുത്തു.

Ads by Google
Friday 26 Dec 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google