Thursday, March 19, 2026 Last Updated 3 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 11.09 AM

വി.വി. രാജേഷിന് ആശംസയുമായി മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഫോണില്‍ വിളിച്ചു

uploads/news/2025/12/817634/BJP-vv-rajesh.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയുക്ത മേയര്‍ വി.വി. രാജേഷിന് ആശംസ അര്‍പ്പിച്ച്് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിന് മുമ്പായി ഫോണിലൂടെ വിളിച്ചായിരുന്നു ആശംസ അര്‍പ്പിച്ചത്. 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് ഇത്തവണ ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിച്ചത്.

101 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ സ്വതന്ത്രന്‍ പാറ്റര്‍ രാധാകൃഷ്ണന്റെ പിന്തുണ നേടിയെടുത്താണ് ബിജെപി നില ഭദ്രമാക്കിയത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനമായത്. സംസ്ഥാന അദ്ധ്യക്ഷനെ നേരിട്ട് കണ്ട് പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിന്തുണച്ചതിന് പിന്നാലെയാണ് വിവി രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്്.

ആശാനാഥിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായുമാണ് പ്രഖ്യാപിച്ചത്. ഭരണം കിട്ടാനുള്ള അംഗങ്ങള്‍ ഇല്ലെങ്കിലും മേയര്‍, ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ശബരിനാഥനും മേരിപുഷ്പവുമാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിപിഐഎം ജില്ലാക്കമ്മറ്റിയംഗം കൂടിയായ കൗണ്‍സിലര്‍ ആര്‍.പി. ശിവജിയെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. കണ്ണമമൂല വാര്‍ഡില്‍ നിന്നുമാണ് രാധാകൃഷ്ണന്‍ സ്വതന്ത്രനായി മത്സരിച്ചത്.

Ads by Google
Friday 26 Dec 2025 11.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google