Thursday, March 19, 2026 Last Updated 28 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 08.09 AM

തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വന്‍ ട്വിസ്റ്റുമായി ബിജെപി ; വിവി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥിയാകും

uploads/news/2025/12/817620/vv-rajesh.jpg

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ മേയര്‍ സ്ഥാനത്തേക്ക് ആര്‍ ശ്രീലേഖയുടെ പേര് ഉയര്‍ന്നു കേട്ടെങ്കിലൂം ഇക്കാര്യത്തില്‍ ഇപ്പോള്‍ വന്‍ ട്വിസ്റ്റ്. വി വി രാജേഷ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ശ്രീലേഖയെ മേയര്‍ ആക്കുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സമവായം കൊണ്ടുവന്നത്.

മേയര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. എന്നാല്‍ നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആര്‍ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തി. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. പ്രഖ്യാപനം വരും വരെ പരസ്യ പ്രതികരണം ഉണ്ടാവരുതെന്ന് ശ്രീലേഖയോട് നേതൃത്വം അഭ്യര്‍ഥിച്ചു. ശ്രീലേഖ ഡെപ്യൂട്ടി മേയറാകാനും സാധ്യതയില്ലെന്നാണ് വിവരം.

കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 101 സീറ്റില്‍ എന്‍ഡിഎ 50 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് പോയത്. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎ 34 സീറ്റ് നേടിയപ്പോള്‍ 10 സീറ്റായിരുന്നു യുഡിഎഫിന്.

Ads by Google
Friday 26 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google