Thursday, March 19, 2026 Last Updated 3 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 25 Dec 2025 02.28 AM

കേരള സര്‍വകലാശാല: രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജ്‌ ആര്‍. രശ്‌മിയെ മാറ്റി, സാം സോളമനെ നിയമിച്ചു, ഇടത്‌ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളുടെ ആവശ്യം വി.സി. അംഗീകരിച്ചു

uploads/news/2025/12/817544/Kerala-University.jpg

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജിനെ വീണ്ടും മാറ്റി. ഇടത്‌ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളുടെ ആവശ്യം താല്‍ക്കാലിക വൈസ്‌ ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അംഗീകരിക്കുകയായിരുന്നു. ആര്‍ രശ്‌മിയെ മാറ്റി രജിസ്‌ട്രാര്‍ തസ്‌തികയില്‍ പ്രഫ. സാം സോളമനെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു. ഗവര്‍ണര്‍-സര്‍ക്കാര്‍ ധാരണയ്‌ക്ക്‌ പിന്നാലെ സസ്‌പെന്‍ഷനില്‍ ആയിരുന്ന രജിസ്‌ട്രാര്‍ ഡോ. കെ.എസ്‌. അനില്‍ കുമാറിനെ കോളജിലേക്ക്‌ സ്‌ഥലംമാറ്റിയിരുന്നു. ഇതിന്‌ പിന്നാലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗത്തിലാണ്‌ രജിസ്ര്‌ടാര്‍ ഇന്‍ ചാര്‍ജിനെയും മാറ്റിയത്‌. നിലവിലെ രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജ്‌ ആര്‍. രശ്‌മിയെ കാര്യവട്ടം ക്യാമ്പസിലെക്കാണ്‌ മറ്റിയത്‌.
പകരം ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്‌ വിഭാഗം മേധാവി ഡോ. സാം സോളമനെ പുതിയ രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജാക്കാന്‍ സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സമവായത്തിന്‌ ശേഷം നടന്ന ആദ്യ യോഗമായിരുന്നു ഇന്നലെ നടന്നത്‌. രജിസ്‌ട്രാര്‍ തസ്‌തികയിലേക്ക്‌ സ്‌ഥിര നിയമനം നടക്കുന്നത്‌ വരെയാകും സാം സോളമന്റെ കാലാവധി.
ഡോ.മിനി കാപ്പനും ആര്‍. രശ്‌മിക്കും പിന്നാലെ മൂന്നാമത്തെ രജിസ്‌ട്രാര്‍ ഇന്‍ ചാര്‍ജാണ്‌ ഡോ. സാം സോളമന്‍. പൂര്‍ണ അഡീഷണല്‍ ചുമതലയാണ്‌ സാം സോളമന്‌ നല്‍കുന്നത്‌.

Ads by Google
സ്വന്തം ലേഖകന്‍
Thursday 25 Dec 2025 02.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google