Thursday, March 19, 2026 Last Updated 4 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 09.49 PM

1 വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കി മുസ്ലീംലീഗ്, കൊച്ചിയിൽ T K അഷ്‌റഫ്‌ ഡെപ്യൂട്ടി മേയർ ആകും

be

കൊച്ചി കോർപറേഷനിലെ ലീഗ് – കോൺഗ്രസ്‌ തർക്കം പരിഹരിച്ചു. 1 വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കി ലീഗ്. T K അഷ്‌റഫ്‌ ഡെപ്യൂട്ടി മേയർ ആകും. കുഞ്ഞാലിക്കുട്ടി – കോൺഗ്രസ്‌ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. കോർപറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായില്ല.

എൽഡിഎഫിൽ നിന്ന് കൊച്ചി കോർപറേഷൻ തിരിച്ചു പിടിക്കാൻ മുന്നിൽ നിന്ന് നയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് തന്നോടു പറഞ്ഞതെന്ന് ദീപ്തി മേരി വർഗീസ് ഇന്ന് വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് മറ്റൊരു തീരുമാനമുണ്ടായതെന്ന് പ്രതിപക്ഷ നേതാവാണ് പറയേണ്ടതെന്നും ദീപ്തി പറഞ്ഞു.

ദീപ്തിയെ തഴഞ്ഞത് ഭൂരിപക്ഷം കുറവായെന്നതിന്റെ പേരിലാണെങ്കിൽ മുന്നോട്ടുള്ള പദവി തീരുമാനിക്കലുകളിലും ഈ മാനദണ്ഡം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ എംഎൽഎയും രംഗത്തെത്തി.

Ads by Google
Wednesday 24 Dec 2025 09.49 PM
YOU MAY BE INTERESTED
Ads by Google
Ads by Google