Thursday, March 19, 2026 Last Updated 7 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 07.48 PM

മേയർ പദവി: കൊച്ചിയ്ക് പിന്നാലെ തൃശ്ശൂരിലും കോൺഗ്രസിൽ തർക്കം; ലാലി ജെയിംസ് വേണമെന്ന് കൗൺസിലർമാർ നിജി ജസ്റ്റിനായി AICC

uploads/news/2025/12/817526/5.gif
photo - facebook

തൃശൂര്‍: തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം. ഡോ. ലാലി ജെയിംസ് വേണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. എന്നാല്‍ ഡോ. നിജി ജസ്റ്റിനെ മേയറാക്കിയേ തീരുവെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്. നാലാം തവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ലാലി ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ലാലിയെ മേയറാക്കാണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുന്നുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മേയറെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താൻ ഒരുവിഭാഗം സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം.

മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണ നിജിയ്ക്കാണ്. കിഴക്കുംപാട്ടുക്കര ഡിവിഷനില്‍ നിന്ന് ജയിച്ചുവന്ന തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ് നിജി. എ പ്രസാദ് ഡെപ്യൂട്ടി മേയര്‍ ആയേക്കും.

Ads by Google
Wednesday 24 Dec 2025 07.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google