Thursday, March 19, 2026 Last Updated 5 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 01.26 PM

ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപണം ; പാലക്കാട് ആദിവാസി യുവാവിന്റെ തലയോട്ടിക്ക് പരിക്ക്

uploads/news/2025/12/817492/tribal-youth.jpg

പാലക്കാട്: പച്ച മരുന്നിന് ഉപയോഗിക്കുന്ന ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് നേരെ ക്രൂര മര്‍ദനം. പാലൂര്‍ സ്വദേശി മണികണ്ഠന് നേരെയാണ് ആക്രമണമുണ്ടായത്. മര്‍ദ്ദനമേറ്റ് തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പൊലീസ് കേസ് എടുത്തു.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാമരാജ് മണികണ്ഠനെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാദ്യോപകരണങ്ങളുമായി കോഴിക്കോടെത്തിയിരുന്നു.

അവിടെ വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മണികണ്ഠന് തലയോട്ടിയില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ രാമരാജിനെതിമര ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ട്.

Ads by Google
Wednesday 24 Dec 2025 01.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google