Thursday, March 19, 2026 Last Updated 0 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 11.07 AM

വാളയാര്‍ ആള്‍ക്കൂട്ട ആക്രമണം: പുതിയതായി പ്രതിപ്പട്ടികയില്‍ എത്തിയ വിനോദ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

uploads/news/2025/12/817470/mob-attack.jpg

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തില്‍ കഴിഞ്ഞദിവസം പിടിയിലായവരില്‍ ഒരാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്ന അട്ടപ്പള്ളം സ്വദേശി വിനോദാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിനോദിനെയും ജഗദീഷിനെയും ഇന്നലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പിടികുടിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെയാണ് വിനോദും ജഗദീഷും രാംനാരായണിനെ ക്രൂരമായി ആക്രമിച്ചതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ജഗദീഷിന്റെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിച്ചു വരികയാണ്. ഇന്നലെയാണ് ഇരുവരരേയും അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ നേരിട്ട് ആക്രമിച്ച ഏഴ് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിനോദ് മുന്‍പ് സിപിഎം അനുഭാവിയായിരുന്നുവെന്നാണ് ബിജെപി ഉള്‍പ്പെടെ ആരോപിക്കുന്നത്. ജഗദീഷിന്റെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി അന്വേഷിക്കുമെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികളെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്ദന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്.

Ads by Google
Wednesday 24 Dec 2025 11.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google