Thursday, March 19, 2026 Last Updated 3 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.21 AM

ശബരിമല സ്വര്‍ണ്ണക്കേസ് : ഡി മണിയെ സ്ഥിരീകരിച്ച് അന്വേഷണസംഘം ; ചെന്നൈയില്‍ ചോദ്യം ചെയ്യും

uploads/news/2025/12/817422/sabarimala-goldplate.jpg

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ വിദേശ വ്യവസായി പറഞ്ഞതായി പുറത്തുവന്നിരിക്കുന്ന വിവരത്തിലെ ഡി മണിയുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം. ഇയാള്‍ പഞ്ചലോഹവിഗ്രഹം കടത്തിയതില്‍ പ്രധാനിയെന്നാണ് വിദേശ വ്യവസായി അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. ഡി. മണി എന്നയാളുമായി പ്രത്യേക അന്വേഷണസംഘം ബന്ധപ്പെട്ടിരിക്കുകയാണ്.

ഡി. മണിയെന്നയാള്‍ ഉണ്ടെന്ന സ്ഥിരീകരണത്തിന് പിന്നാലെ ചെന്നൈയില്‍ എത്തി ഇയാളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ള രാജ്യാന്തര ഇടപാടുകളും അദ്ദേഹം ലീഗലായിട്ടും ഇല്ലീഗലായിട്ടും നടത്തുന്ന ഇടപാടുകളെക്കുറിച്ചും അന്വേഷിച്ച് അറിയേണ്ടതുണ്ട്. അതേസമയം ശബരിമലയില്‍ നിന്നും പഞ്ചലോഹവിഗ്രഹം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല.

ഡി മണിയെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇയാള്‍ ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ത് ഇടപാടാണ് നടത്തിയതെന്നു വ്യക്തമാകുക. അതിനിടയില്‍ വിദേശ വ്യവസായിയുടെ മൊഴിയില്‍ നിന്നും വന്ന മൂന്നാമത്തെ ആളെക്കുറിച്ചുള്ള സസ്‌പെന്‍സും തുടരുകയാണ്.

ഡി.മണി, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ക്ക് ശേഷം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നാമത്തെയാള്‍ ഒരു ഉന്നതന്‍ എന്ന് മാത്രമുള്ള മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിനിടയില്‍ കേസില്‍ മുന്‍ ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരായ കെപി. ശങ്കര്‍ദാസും എന്‍ വിജയകുമാറും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഇരുവരെയും വെള്ളിയാഴ്ച ചോദ്യം ചെയ്യും.

Ads by Google
Wednesday 24 Dec 2025 08.21 AM
YOU MAY BE INTERESTED
Ads by Google
Ads by Google