Thursday, March 19, 2026 Last Updated 36 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Dec 2025 07.55 AM

കരോളുകാര്‍ക്ക് ആര്‍എസ്എസ് ആക്രമണം; പാലക്കാട് എല്ലാ യൂണിറ്റുകളിലും ക്രിസ്മസ് ആഘോഷിക്കാന്‍ ഡിവൈഎഫ്ഐ

uploads/news/2025/12/817421/dyfi.jpg

പാലക്കാട്: കരോള്‍ സംഘത്തെ ആര്‍എസ്എസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ മുഴുവന്‍ യൂണിറ്റുകളിലും ക്രിസ്മസ് കരോള്‍ ആഘോഷിക്കാന്‍ ഡിവൈഎഫ്‌ഐ. കേരളത്തില്‍ എവിടെയെങ്കിലും ക്രിസ്മസ് കരോള്‍ ആര്‍എസ്എസ് തടസപ്പെടുത്തിയാല്‍ ഡിവൈഎഫ്ഐ പ്രതിരോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

പാലക്കാട്ടെ 2,500 യൂണിറ്റുകളിലും കരോള്‍ നടത്താനാണ് ഡിവൈഎഫ്‌ഐ നീക്കം. പുതുശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. സിപിഐഎം എന്നെഴുതിയ ഡ്രം കണ്ടതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഈ പശ്ചാത്തലത്തിലാണ് ഇടതപക്ഷ യുവജനസംഘടന പ്രതിഷേധവുമായി എത്തുന്നത്. എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും തടഞ്ഞാല്‍ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ച കരോള്‍ സംഘത്തെ അധിക്ഷേപിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെയും ഡിവൈഎഫ്ഐ രംഗത്തെത്തി. കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയെന്ന് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ അധ്യക്ഷന്‍ ജയദേവന്‍ പെരുമാട്ടി പറഞ്ഞു. ഒരുവശത്ത് ക്രിസ്ത്യന്‍ ഔട്ട്റീച്ച് ക്യാംപെയ്നുമായി കേക്കുമായി അരമനകള്‍ കയറിയിറങ്ങുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം കരോള്‍ സംഘത്തെ അധിക്ഷേപിച്ചതിലൂടെ വ്യക്തമായെന്ന് ജയദേവന്‍ പറഞ്ഞു.

ആര്‍എസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും കരോള്‍ സംഘത്തിന് എതിരേ നടന്നത് ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമായിരുന്നു എന്നും ഒരു കാരണവശാലും ഇത് അനുവദിക്കാനാവില്ല എന്നുമാണ് വി കെ സനോജ് പറഞ്ഞത്. ഓണം ആഘോഷിക്കുന്നതിന് പകരം വാമന ജയന്തി ആഘോഷിക്കണം എന്ന് പറയുന്നവരാണ് കരോളില്‍ പങ്കെടുത്ത കുട്ടികളെ ആക്രമിച്ചതെന്നും പറഞ്ഞു.

Ads by Google
Wednesday 24 Dec 2025 07.55 AM
YOU MAY BE INTERESTED
Ads by Google
Ads by Google