Thursday, March 19, 2026 Last Updated 3 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 03.54 PM

അനധികൃത സ്വത്ത്: ജയിൽ ഡിഐജിക്കെതിരേ പ്രാഥമികാന്വേഷണം ആരംഭിച്ചു

case

തിരുവനന്തപുരം: ജയിൽ ഡിഐജി എം.കെ. വിനോദ്കുമാറിന്റെ പേരിൽ വിജിലൻസ് കൈക്കൂലി കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ അനധികൃത സ്വത്തുസമ്പാദനത്തിന് പ്രാഥമികാന്വേഷണവും ആരംഭിച്ചു. ആലപ്പുഴയിലെ മണ്ണഞ്ചിരിയിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചില രേഖകൾ കണ്ടെത്തിയതായും സൂചനയുണ്ട്.

അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ സുഹൃത്തുക്കളിൽനിന്ന് ഉൾപ്പെടെ കൈക്കൂലിവാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് കേസെടുത്ത് ഒരാഴ്യായിട്ടും വിനോദ് കുമാറിനെതിരേ നടപടിയൊന്നും ഉണ്ടായിട്ടില്ല.

16-നാണ് വിനോദ്കുമാറിനെതിരേ തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് കേസ് രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷം മാർച്ച് ഒന്നുമുതൽ ഈ നവംബർ 15 വരെയുള്ള കാലത്ത് 1.8 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് കേസ്. സംസ്ഥാനത്തെ വിവിധ ജയിലുകളിലെ തടവുകാർക്ക് പരോൾ ഉൾപ്പെടെയുള്ള സഹായം വാഗ്ദാനംചെയ്ത് തടവുകാർ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് കൈക്കൂലിവങ്ങിയെന്നാണ് ആരോപണം. പണം കൈപ്പറ്റി ദിവസങ്ങൾക്കുള്ളിൽത്തന്നെ പരോൾ ലഭിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായിരുന്നു.

വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഒരു കോടിയിലധികം രൂപ എത്തിയെന്നാണ് സംശയം.

Ads by Google
Tuesday 23 Dec 2025 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google