Thursday, March 19, 2026 Last Updated 1 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 03.15 PM

കൊച്ചിയില്‍ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതിയ ബോംബ് ഭീഷണി കണ്ടെത്തി

kochi

കൊച്ചി: വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതി ഉപേക്ഷിച്ച നിലയിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രി ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ടിഷ്യു പേപ്പറിൽ ബോംബ് എന്ന് എഴുതിയ പേപ്പർ വിമാന ജീവനക്കാർ കണ്ടെത്തിയത്. പേന ഉപയോഗിച്ച് ഇംഗ്ലിഷിലായിരുന്നു എഴുത്ത്.

വിമാന ജീവനക്കാർ യാത്രക്കാരെ ഇക്കാര്യം അറിയിച്ചില്ല. എന്നാൽ കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര സുരക്ഷാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഇതിനിടെ വിമാനം കൊച്ചിയിലിറങ്ങി. ഭീഷണി ഉണ്ടായതിനെത്തുടർന്ന് യാത്രക്കാരെ പെട്ടെന്നു വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് വിമാനം മുഴുവൻ സുരക്ഷാ വിഭാഗം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി എഴുതി ശുചിമുറിയിൽ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
Tuesday 23 Dec 2025 03.15 PM
YOU MAY BE INTERESTED
Ads by Google
Ads by Google