Thursday, March 19, 2026 Last Updated 3 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 01.24 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള; കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

uploads/news/2025/12/817393/CBI.jpg

ന്യൂഡല്‍ഹി: കോടതി ആവശ്യപ്പെട്ടാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും.

രാജീവ് ചന്ദ്രശേഖറിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് അറിയിക്കുന്നത്. നിലവില്‍ സ്വര്‍ണ്ണക്കൊള്ള കേസ് കോടതി നിര്‍ദേശിച്ച പ്രത്യേക അന്വേഷണസംഘമാണ് നടത്തുന്നത്. അതിനാല്‍ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാന്‍ പരിമിതിയുണ്ടെന്നും കേസില്‍ വിവിധ സംസ്ഥാനങ്ങളുടെ വരെ പരിധിയില്‍ വരുന്ന കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക് കൈമാറിയതാണ്. അതേസമയം അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന.

Ads by Google
Tuesday 23 Dec 2025 01.24 PM
YOU MAY BE INTERESTED
Ads by Google
Ads by Google