Thursday, March 19, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 11.47 AM

തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹം; മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ. മുരളീധരന്‍

uploads/news/2025/12/817372/k-muraleedharan.jpg

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കെ. മുരളീധരന്‍. തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും പറഞ്ഞു. കെ. മുരളീധരന്‍ ഇത്തവണ ഗുരുവായൂരിയോ തൃശൂരിലോ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.

തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനുമാണ് താല്പര്യമെന്നും മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും പറഞ്ഞു. മത്സരിക്കണമോ വേണ്ടയോ എന്നത്് ഉള്‍പ്പെടെയുള്ള ബാക്കി കാര്യമെല്ലാം പാര്‍ട്ടി പറയുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചു കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വത്തെ സഹായിക്കുകയാണ് താല്‍പ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ ഭകതന്‍. അത്ര മാത്രം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാര്‍ട്ടി പറയും പോലെ എന്നും മുരളീധരന്‍ പറഞ്ഞു. ഗുരുവായൂര്‍-പട്ടാമ്പി സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും വെച്ചുമാറുന്നത് ആലോചനയിലെന്ന വിവരവും പുറത്ത് വന്നു.

Ads by Google
Tuesday 23 Dec 2025 11.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google