Thursday, March 19, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 10.50 AM

പുല്‍മേടുകളെല്ലാം വെളുത്ത നിറമായി ; മഞ്ഞുപെയ്ത് മൂന്നാര്‍, താപനില പൂജ്യത്തില്‍

uploads/news/2025/12/817362/cold-weather-munnar.jpg

ഇടുക്കി: യൂറോപ്പിലും മറ്റും കാണപ്പെടുന്നത് പോലെ എങ്ങും വെളുത്ത പഞ്ഞിവിതറി കൊടും തണുപ്പില്‍ കുളിര്‍ന്ന് വിറച്ച് മൂന്നാര്‍. താപനില ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറിയ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. കാലാവസ്ഥ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരുന്നു.

മൂന്ന് ദിവസത്തിന് ശേഷം മൂന്നാര്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. അതിശൈത്യം ആസ്വദിക്കാനായി അനേകരാണ് മൂന്നാറിലേക്ക്് എത്തിക്കൊണ്ടിരിക്കുന്നത്. അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലെ മഞ്ഞ് ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്. പുതുവര്‍ഷം കൂടി അടുത്തതോടെ വരും ദിവസങ്ങളില്‍സഞ്ചാരികളുടെ വരവ് ഇനിയും ഉയരും.

ഈ മാസം പകുതി മുതല്‍ മൂന്നാറില്‍ അതിശൈത്യം ആരംഭിച്ചിരുന്നു. രാത്രിയ്ക്ക് പുറമേ പകല്‍ സമയത്തും തണുപ്പ് അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.

Ads by Google
Tuesday 23 Dec 2025 10.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google