Thursday, March 19, 2026 Last Updated 7 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Dec 2025 10.20 AM

ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില ; പവന് 1760 രൂപ കൂടി, ഗ്രാമിന് 12,700 രൂപയും

uploads/news/2025/12/817359/gold.jpg

കൊച്ചി: ചരിത്രത്തിലാദ്യമായി ലക്ഷംകടന്ന് സ്വര്‍ണവില. പവന് 1760 രൂപ കൂടി ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ് രൂപയായി. ഗ്രാമിന് 12,700 രൂപയാണ് കൂടിയത്. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നേരത്തെ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു. ഈ വര്‍ഷം മാത്രം കൂടിയത് 44, 800 രൂപയാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളും ടണ്‍ കണക്കിന് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നവര്‍ എന്ന നിലയില്‍ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Ads by Google
Tuesday 23 Dec 2025 10.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google