Thursday, March 19, 2026 Last Updated 38 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 07.55 PM

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തു; കടയിലെത്തി ഭീഷണി മുഴക്കി യുവാക്കൾ

ഇന്നലെ രാത്രി എറണാകുളം തത്തപ്പിള്ളിയിലായിരുന്നു സംഭവം.
ernakulamm, thathappilly

എറണാകുളത്ത് അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ യുവാക്കൾ കടയിലെത്തി ഭീഷണിപ്പെടുത്തി . ഇന്നലെ രാത്രി എറണാകുളം തത്തപ്പിള്ളിയിലായിരുന്നു സംഭവം.

ഇന്നലെ ഉച്ച മുതൽ റോഡിലൂടെ യുവാക്കൾ സംഘം ചേർന്ന് പല തവണയായി ഇരുവശങ്ങളിലേക്കും അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ചിരുന്നു. ഒരു സ്ത്രീയുടെ ദേഹത്ത് വാഹനം തട്ടുകയും ചെയ്തു. ഇതിന് പിന്നാലെ സമീപത്ത് കട നടത്തുന്നയാളുടെ മകൻ ഇവരെ ചോദ്യം ചെയ്തു. ഇതോടെ തിരിച്ചു പോയ മൂവർ സംഘം ഇന്നലെ രാത്രിയോടെ വീണ്ടും കടയിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Monday 22 Dec 2025 07.55 PM
YOU MAY BE INTERESTED
Ads by Google
Ads by Google