Thursday, March 19, 2026 Last Updated 34 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 11.14 AM

ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനിയില്‍ മിടിക്കും ; ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

uploads/news/2025/12/817248/shibu.jpg

കൊച്ചി: നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിക്ക് ഇനി ഷിബുവിന്റെ ഹൃദയം മിടിക്കും. കൊല്ലം ചിറക്കര സ്വദേശി ഷിബു (47)വിന്റെ ഹൃദയത്തിന് പുറമേ രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങള്‍, ത്വക്ക് എന്നിവയാണ് ദാനം ചെയ്തത്. ഷിബുവിന്റെ ഹൃദയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. നേരത്തേ ജനറല്‍ ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ തന്നെയാണ് ഈ ശസ്ത്രക്രിയയും.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷിബുവിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. പത്തുമണിക്ക് ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച് അവിടെ നിന്നും എയര്‍ ആംബുലന്‍സില്‍ കൊച്ചി ഹയാത്തില്‍ എത്തിച്ച് അവിടെ നിന്നുമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് മാര്‍ഗം ഹൃദയം എത്തിക്കുക.

നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗയ്ക്കാകും ഷിബുവിന്റെ ഹൃദയം നല്‍കുന്നത്. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോ മയോപ്പതി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹൃദയ ശസ്ത്രക്രിയ. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ഷിബുവിന്റെ ഹൃദയം മാറ്റിവെക്കുന്നതോടെ ദുര്‍ഗ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. മാത്രവുമല്ല കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ത്വക്ക് ദാനം ചെയ്യുന്നതും. നിലവില്‍ ത്വക്ക് സ്‌കിന്‍ ബാങ്കില്‍ സൂക്ഷിക്കും.

Ads by Google
Monday 22 Dec 2025 11.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google